മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
Thursday, July 18, 2024 3:36 AM IST
ഗഡ്ചിരോളി: മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഗഡ്ചിരോളി ജില്ലയിൽ ഛത്തീസ്ഗഡ് അതിർത്തിയിലായിരുന്നു ഏറ്റുമുട്ടൽ.
രണ്ടു സി-60 കമാൻഡോകൾക്കു പരിക്കേറ്റു. മൂന്ന് എകെ 47 റൈഫിളുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു.