സിന്ധുനദി ജലക്കരാർ: പാക്കിസ്ഥാന് ഇന്ത്യയുടെ നോട്ടീസ്
സിന്ധുനദി ജലക്കരാർ: പാക്കിസ്ഥാന് ഇന്ത്യയുടെ നോട്ടീസ്
Thursday, September 19, 2024 2:19 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ന്ധു​​​ന​​​ദി​​​യി​​​ലെ ജ​​​ലം പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ക​​​രാ​​​ർ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​ക്കി​​​സ്ഥാ​​​ന് ഇ​​​ന്ത്യ നോ​​​ട്ടീ​​​സ് ന​​​ൽ‌​​​കി. ജ​​​ന​​​സം​​​ഖ്യ​​​യി​​​ലെ മാ​​​റ്റം, പാ​​​രി​​​സ്ഥി​​​തി​​​ക പ്ര​​​ശ്നം തു​​​ട​​​ങ്ങി​​​യവയു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​രാ​​​ർ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ വാ​​​ദം.


ക​​​ഴി​​​ഞ്ഞ​​​മാ​​​സം 30നാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ൽ‌​​​കി​​​യ​​​തെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. 1960 സെ​​​പ്റ്റം​​​ബ​​​ർ 19 നാ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ക​​​രാ​​​റി​​​ലൊ​​​പ്പി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.