തമിഴ്നാട്ടിൽ പടക്കം പൊട്ടിത്തെറിച്ച് ഏഴു മരണം
Sunday, April 27, 2025 2:11 AM IST
വിരുദനഗർ/സേലം: തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്കഫാക്ടറിയിലും സേലത്ത് ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നതിനിടയിലും പടക്കംപൊട്ടിത്തെറിച്ച് ഏഴുപേർക്കു ദാരുണാന്ത്യം.
ശിവകാശിയിലെ വിരുദനഗറിൽ പുതുപ്പാട്ടി സ്റ്റാൻഡേർഡ് ഫയർവർക്കിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് സ്ത്രീകളാണു മരിച്ചത്. ഏഴുപേർക്കു പരിക്കേറ്റു. പടക്കം നിർമിക്കന്നതിനുള്ള രാസവസ്തുക്കൾ കൂട്ടിയോജിപ്പിക്കുന്നതിനിടെയാണു സ്ഫോടനം.
സേലം ജില്ലയിലെ ഓമലൂരിൽ ഉണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. ചാക്കുകെട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ ക്ഷേത്രോൽസവത്തിനായി ഇരുചക്രവാഹനത്തിൽ കൊണ്ടുപോകവേയാണ് അപകടമുണ്ടായത്.