എം​ഫോ​ണ്‍ കേ​ര​ള വി​പ​ണി​യി​ല്‍
എം​ഫോ​ണ്‍ കേ​ര​ള വി​പ​ണി​യി​ല്‍
Tuesday, May 9, 2017 12:05 PM IST
കൊ​​​ച്ചി: രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട മാം​​​ഗോ ഫോ​​​ണ്‍ സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ അ​​​ഥ​​​വാ എം​​​ഫോ​​​ണു​​​ക​​​ള്‍ ഇ​​​പ്പോ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലെ റീ​​​ട്ടെ​​​യി​​​ല്‍ വി​​പ​​ണി​​യി​​ലു​​മെ​​ത്തി. കൊ​​​റി​​​യ​​​ന്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ പി​​​ന്‍​ബ​​​ല​​​ത്തി​​​ല്‍ കൃ​​​ത്യ​​​ത​​യാ​​​ര്‍​ന്ന രൂ​​​പ​​​ക​​​ല്പ​​​ന​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട എം​​​ഫോ​​​ണ്‍ ദു​​​ബാ​​​യ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ റി​​​ക്കാ​​​ര്‍​ഡ് വി​​​ല്പ​​​ന കാ​​​ഴ്ച​​​വ​​​ച്ച​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എം​​ഫോ​​​ണ്‍-8, എം​​​ഫോ​​​ണ്‍-7 പ്ല​​​സ്, എം​​​ഫോ​​​ണ്‍-6 എ​​​ന്നീ മോ​​ഡ​​ലു​​ക​​ളാ​​ണ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

എം​​​ഫോ​​​ണ്‍-8​​ന് ഫു​​​ള്‍ എ​​​ച്ച്ഡി ഒ​​​ജി​​​എ​​​സ് എ​​​ല്‍​ജി ഡി​​​സ്പ്ലേ​​​യാ​​​ണു​​ള്ള​​ത്. ഏ​​​റ്റ​​​വും മി​​​ക​​​ച്ച 21 എം​​​പി പി​​​ന്‍ കാ​​​മ​​​റ​​​യും എ​​​ട്ട് എം​​​പി ഫ്ര​​ണ്ട് കാ​​​മ​​​റ​​​യു​​​മാ​​​ണു​​​ള്ള​​​ത്. പി​​​ന്നി​​​ൽ ഡ്യൂ​​​വ​​​ല്‍ ടോ​​​ണ്‍ എ​​​ല്‍​ഇ​​​ഡി ഫ്ലാ​​​ഷും മു​​​ന്നി​​​ല്‍ സിം​​​ഗി​​​ള്‍ എ​​​ല്‍​ഇ​​​ഡി ഫ്ലാഷും ഉ​​​ണ്ട്. അ​​​തീ​​​വസു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ഐ​​​എം​​​ഇ​​​ഐ​​​യോ​​​ടുകൂ​​​ടി​​​യാ​​​ണ് എം​​​ഫോ​​​ണ്‍-8 നി​​​ര്‍​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

സെ​​​ല്‍​ഫി പ്രേ​​​മി​​​ക​​​ള്‍​ക്കാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന എം​​​ഫോ​​​ണ്‍-7 പ്ല​​​സി​​​ന് 5.5 ഇ​​​ഞ്ച് ഫു​​​ള്‍ എ​​​ച്ച്ഡി ഡി​​​സ്പ്ലേ​​​യു​​ണ്ട്. മു​​​ൻ​​ഭാ​​ഗ​​ത്ത് 13 എംപി‍ കാ​​​മ​​​റ​​​യും സിം​​​ഗി​​​ള്‍ ടോ​​​ണ്‍ എ​​​ല്‍​ഇ​​​ഡി ഫ്ലാ​​​ഷു​​​മു​​​ണ്ട്. 16 എംപി പി​​​ന്‍കാ​​​മ​​​റ​​​യ്ക്ക് ഡ്യൂ​​​വ​​​ല്‍ ടോ​​​ണ്‍ എ​​​ല്‍​ഇ​​​ഡി ഫ്ലാ​​​ഷ്, ഓ​​​ട്ടോ​​​ഫോ​​​ക്ക​​​സ് എ​​​ന്നി​​​വ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്നു. മീ​​​ഡി​​​യ​​​ടെക് എം​​​ടി​​​കെ 6750ടി ​​​പ്രോ​​​സ​​​സ​​​ര്‍ മി​​​ക​​​ച്ച പ്രോ​​​സ​​​സിം​​​ഗ് ബാ​​​റ്റ​​​റി ബാ​​​ക്ക​​​പ് ന​​ൽ​​കും. ഗ്രാ​​​ഫി​​​ക്സ്, ഗെ​​​യിം, എ​​​ച്ച്ഡി വീ​​​ഡി​​​യോ എ​​​ന്നി​​​വ​​​യ്ക്കു പ്രാ​​​ധ്യാ​​​നം ന​​​ല്കാ​​​ന്‍ ആ​​​ര്‍​എം മാ​​​ലി ടി860​ ​​എം​​​പി 2 ഗ്രാ​​​ഫി​​​ക്സ് പ്രോ​​​സ​​​സ​​​റാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 3000 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി​​​യും ഇ​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.


മൂ​​​ന്ന് ജി​​​ബി റാം, 32 ​​​ജി​​​ബി ഇ​​​ന്‍റേ​​​ണ​​​ല്‍ മെ​​​മ്മ​​​റി, 128 ജി​​​ബി എ​​​ക്സ്പാ​​​ന്‍​ഡ​​​ബി​​​ള്‍ മെ​​​മ്മ​​​റി എ​​​ന്നി​​​വ​​​യു​​​ള്ള എം​​​ഫോ​​​ണ്‍- 6, മീ​​​ഡി​​​യ​​​ടെ​​​ക് 64 ബി​​​റ്റ് ഒ​​​ക്‌ടാകോ​​​ര്‍ പ്രോ​​​സ​​​സ​​​റി​​​ലാ​​​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​​ന്ന​​​ത്. 13 എം​​​പി പിൻ കാ​​​മ​​​റ, എ​​​ട്ട് എം​​​പി മുൻ കാ​​​മ​​​റ എ​​​ന്നി​​​വ​​​യു​​​ള്ള എം​​​ഫോ​​​ണ്‍-6ല്‍ ​​​ഫിം​​​ഗ​​​ര്‍പ്രി​​​ന്‍റ് സെ​​ൻ​​സിം​​ഗ് ലോ​​​ക്കിം​​​ഗ് സം​​വി​​ധാ​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്നു. ശ​​​ബ്ദ​​​വ്യ​​​ക്ത​​​ത​​​യ്ക്കാ​​​യി അ​​​തി​​​നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ച ഓ​​​ഡി​​​യോ സി​​​സ്റ്റം, ഇ​​​ന്‍​ഫ്രാ​​​റെ​​​ഡ് സ​​​ഹാ​​​യ​​​ത്തോ​​​ടെ ഇ​​ല​​ക്‌ട്രോണി​​ക് ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന യൂ​​​ണി​​​വേ​​​ഴ്സ​​​ല്‍ റി​​​മോ​​​ട്ട് സി​​​സ്റ്റം എ​​​ന്നി​​​വ​​​യും എം​​​ഫോ​​​ണ്‍-6​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.