ഇസാഫ് ബാങ്കും ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷ്വറൻസും കൈകോർക്കുന്നു
Saturday, March 23, 2019 12:27 AM IST
ന്യൂഡൽഹി: രാജ്യത്തെ മുൻനിര ഇൻഷ്വറൻസ് കമ്പനികളിലൊന്നായ ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷ്വറൻസും കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും സഹകരിച്ചു പ്രവർത്തിക്കും. ഇസാഫ് ഇടപാടുകാരുടെ ആരോഗ്യത്തിനും സ്വത്തിനും സാമ്പത്തിക സുരക്ഷിതത്വവും അപകടസുരക്ഷയും ഉറപ്പാക്കുന്ന ഇൻഷ്വറൻസ് പദ്ധതിയുടെ ധാരണാപത്രത്തിൽ ഇരുസ്ഥാപനങ്ങളും ഒപ്പിട്ടു.
ഇസാഫ് ബാങ്കുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷ്വറൻസ് എംഡിയും സിഇഒയുമായ വരേന്ദ്ര സിൻഹ പറഞ്ഞു. ബാങ്കിന്റെ ഉപയോക്താക്കൾക്കു താങ്ങാനാവുന്ന നിരക്കിൽ ഇൻഷ്വറൻസ് പരിരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ഒൗപചാരിക സാമ്പത്തിക സേവനങ്ങളിലേക്കു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു. ഇഫ്കോ മാനേജിംഗ് ഡയറക്ടർ ഡോ. യു.എസ്. അവസ്തി സന്നിഹിതനായിരുന്നു.