ഇൻഫോസിസ് അറ്റാദായത്തിൽ അഞ്ചു ശതമാനം വർധന
Friday, July 12, 2019 11:05 PM IST
ബംഗളൂരു: രാജ്യത്തെ പ്രധാന ഐടി കന്പനികളിലൊന്നായ ഇൻഫോസിസിന്റെ അറ്റാദായത്തിൽ വർധന. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 5.3 ശതമാനം വർധിച്ച് 3,802 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ അറ്റാദായം 3,612 കോടി രൂപയായിരുന്നു.
വടക്കേ അമേരിക്ക, യൂറോപ്യൻ മാർക്കറ്റുകളിൽനിന്ന് കൂടുതൽ ബിസിനസ് ലഭിച്ചതാണ് കന്പനിയുടെ നേട്ടത്തിനു കാരണം. വരുമാനത്തിൽ 14 ശതമാനം വർധനയുമുണ്ട്.