ഹോണ്ടയ്ക്ക് ദക്ഷിണേന്ത്യയിൽ 1.30 കോടി ഉപഭോക്താക്കൾ
Wednesday, August 7, 2019 11:39 PM IST
കൊച്ചി: ദക്ഷിണേന്ത്യയിലെ ആറു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 1.30 കോടി ഉപഭോക്താക്കളുടെ വിശ്വാസം നേടി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ നാഴികക്കല്ലു പിന്നിട്ടു. അര ദശകത്തിലധികമായി ദക്ഷിണമേഖലയിൽ ടൂ-വീലർ രംഗത്ത് ഹോണ്ട മേധാവിത്വം തുടരുന്നു.
ഉപഭോക്തൃ വിശ്വാസം നേടുന്നതിൽ ബ്രാൻഡ് കഴിഞ്ഞ 19 വർഷത്തിനിടെ മൂന്നു മടങ്ങ് വേഗം കൈവരിച്ചു. 65 ലക്ഷം ഉപഭോക്താക്കളെ നേടാൻ 14 വർഷം എടുത്തെങ്കിൽ വെറും നാലു വർഷംകൊണ്ടാണ് ബാക്കിയുള്ള 65 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കിയത്. മേഖലയിൽ ഹോണ്ടയെ ഒന്നാം നന്പർ ബ്രാൻഡാക്കി നിലനിർത്തിയ 1.30 കോടി ഉപഭോക്താക്കളോടു നന്ദിയുണ്ടെന്നും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദ്വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.