കല്യാണ്‍ സിൽക്സ് കൽപ്പറ്റ ഷോറൂം തുറന്നു
Saturday, August 17, 2019 10:13 PM IST
തൃശൂർ: സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സിൽക്സിന്റെ 29-ാമത് ഷോറൂം കൽപ്പറ്റയിൽ തുറന്നു. കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഷോറൂം സി.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു.
കല്യാണ്‍ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, കല്യാണ്‍ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാണ്‍ ഹൈപ്പർ മാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വർദിനി പ്രകാശ്, മധുമതി മഹേഷ്, കെഎംപി കണ്‍സൾട്ടൻസ് മാനേജിംഗ് ഡയറക്ടർ കെ.എം. പരമേശ്വരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പ്രകൃതിക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട പത്തു പേർക്കു വീടുകൾ നിർമിക്കാനുള്ള സ്ഥലം വാങ്ങാൻ 25 ലക്ഷം രൂപയുടെ സഹായവാഗ്ദാനം ഈ അവസരത്തിൽ കല്യാണ്‍ സിൽക്സ് അറിയിച്ചു.
വയനാടിന്റെ പുനർനിർമാണത്തിന് ആവശ്യമായ എല്ലാവിധ സഹായങ്ങൾക്കും സന്നദ്ധമാണെന്നും കല്യാണ്‍ സിൽക്സ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
നാലു നിലകളിലായി 40,000 ചതുരശ്ര അടിയിലായാണ് കൽപ്പറ്റ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ കൽപ്പറ്റയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് വരും ദിവസങ്ങളിൽ പ്രവർത്തനമാരംഭിക്കും.