ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ ഇന്നു മുതൽ
Thursday, August 22, 2019 11:09 PM IST
കൊച്ചി: സംഘടിത റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സിന്റെ ഉന്നത സംഘടനയായ ദ കോണ്‍ഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(ക്രെഡായ്) അവതരിപ്പിക്കുന്ന 28-ാമത് പ്രോപ്പർട്ടി എക്സ്പോ ഇന്ന് തുടങ്ങും.
കലൂർ ജവഹർ ലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന എക്സ്പോ രാവിലെ 10.30ന് മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തു മുതൽ രാത്രി എട്ടു വരെ നടക്കുന്ന പ്രോപ്പർട്ടി എക്സ്പോയിൽ കൊച്ചിയിലെ മുപ്പതോളം പ്രമുഖ ബിൽഡർമാർ അവരുടെ 100ലേറെ പ്രോപ്പർട്ടികളുമായി പങ്കെടുക്കും.