ടിസിഎസ് ഐടി വിസ് 2019 കൊച്ചി എഡിഷൻ 23ന്
Thursday, October 10, 2019 12:19 AM IST
കൊച്ചി: ഐടി കണ്‍സൾട്ടിംഗ് സേവനദാതാക്കളായ ടാറ്റ കണ്‍സൾട്ടൻസി സർവീസസ് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സാങ്കേതികവിദ്യാ പ്രശ്നോത്തരിയായ ടിസിഎസ് ഐടി വിസ് 2019ന്റെ കൊച്ചി എഡിഷൻ മത്സരങ്ങൾ 23ന് നടക്കും. കലൂർ ഗോകുലം കണ്വൻഷൻ സെന്ററിൽ നടക്കുന്ന മത്സരത്തിൽ ഓരോ സ്കൂളിൽനിന്നും രണ്ടു പേർ വീതമടങ്ങിയ പത്ത് ടീമുകൾക്ക് വരെ പങ്കെടുക്കാം.