ഓണർ ഡിസ്കൗണ്ട് വില്പന രണ്ടു ദിവസം കൂടി
Tuesday, October 15, 2019 11:26 PM IST
കൊച്ചി: ഓണർ സ്മാർട്ട് ഫോണുകളുടെ ഉത്സവകാല ഡിസ്കൗണ്ട് വില്പന ഫ്ളിപ്കാർട്ടിൽ ഇന്നും ആമസോണിൽ നാളെയും വരെ നീട്ടി. ഓണർ സ്മാർട്ട്ഫോണുകൾ, ടാബ്ലറ്റുകൾ, വാച്ച് എന്നിവ 55 ശതമാനം വരെ വിലക്കിഴിവിൽ ലഭ്യമാണ്.
നേരത്തെ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ നാലുവരെ നടത്തിയ ഡിസ്കൗണ്ട് വില്പനയ്ക്കു വലിയ പ്രതികരണമാണ് ലഭിച്ചത്. ഫ്ളിപ്കാർട്ടിൽ സ്മാർട് വാച്ച് വിഭാഗത്തിൽ ഒന്നും ആമസോണിൽ രണ്ടും സ്ഥാനം ഓണർ കരസ്ഥമാക്കി.