എഫ്ഡി ഹെൽത്ത് സ്കീമുമായി ഐസിഐസിഐ ബാങ്ക്
Tuesday, October 15, 2019 11:26 PM IST
കൊച്ചി: ഐസിഐസിഐ ബാങ്ക് രാജ്യത്തെ ആദ്യത്തെ ‘എഫ്ഡി ഹെൽത്ത്’ അവതരിപ്പിച്ചു. സ്ഥിരനിക്ഷേപത്തോടൊപ്പം ഗുരുതരമായ രോഗത്തിൽനിന്നുളള പരിരക്ഷയും ലക്ഷ്യമാക്കിയുള്ളതാണിത്. ഉപഭോക്താവിന് ആദ്യ വർഷം സൗജന്യമായി ഇൻഷ്വറൻസ് ലഭിക്കുകയും പിന്നീട് പുതുക്കുകയും ചെയ്യാവുന്നതാണ് സ്കീം.
രാജ്യത്ത് ആദ്യമായി ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തേക്ക് രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ എഫ്ഡി ഇടുന്ന ഉപഭോക്താവിന് ഒരു ലക്ഷം രൂപയുടെ ഗുരുതര രോഗ ഇൻഷ്വറൻസ് പരിരക്ഷയാണ് ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷ്വറൻസ് കന്പനി വാഗ്ദാനം ചെയ്യുന്നത്. മികച്ച പലിശയോടൊപ്പം 18-50 വയസിനിടയിൽ പ്രായമുള്ള ഉപഭോക്താവിന് 33 ഗുരുതര രോഗങ്ങൾക്ക് ആദ്യ വർഷം സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
കാൻസർ, ശ്വാസകോശ രോഗം, കിഡ്നി തകരാർ, ബ്രെയിൻ ട്യൂമർ, ആൽസ്ഹൈമേഴ്സ്,പാർക്കിൻസണ് തുടങ്ങിയ രോഗങ്ങളെല്ലാം ഈ ഗുരുതര രോഗ പരിരക്ഷയിൽപ്പെടും.