കേരള ട്രാവൽ മാർട്ട് അടുത്ത സെപ്റ്റംബറിൽ കൊച്ചിയിൽ
Thursday, October 17, 2019 11:58 PM IST
തിരുവനന്തപുരം: കേരള ട്രാവൽ മാർട്ട് സെപ്റ്റംബർ 24 മുതൽ 27 വരെ കൊച്ചിയിൽ നടക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി ട്രാവൽ മാർട്ടിലൂടെ നൂതന ഉത്പന്നങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കും.
സാഹസിക വിനോദസഞ്ചാരം, മൈസ് ടൂറിസം, ചാന്പ്യൻസ് ബോട്ട് ലീഗ് എന്നിവയ്ക്ക് പുത്തൻ വിപണികണ്ടെത്തുന്നതിനൊപ്പം മികച്ച ബയേഴ്സിനെ കണ്ടെത്തുന്നതിനുമാണ് ’കേരള ട്രാവൽ മാർട്ട് 2020’ പ്രാമുഖ്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.