ക്യാൻ സേവ് കാൻസർ കെയർ പദ്ധതി ഉദ്ഘാടനം 22ന്
Friday, October 18, 2019 11:46 PM IST
കൊച്ചി: കെഎൽഎം ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ക്യാൻ സേവ് കാൻസർ കെയർ പദ്ധതിക്കു 22ന് തുടക്കം. ഉദ്ഘാടനം രാവിലെ 11നു തിരുവനന്തപുരം വൈഎംഎസിഎ ഹാളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.
കെഎൽഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ അധ്യക്ഷത വഹിക്കും. വി.എസ്. ശിവകുമാർ എംഎൽഎ മുഖ്യാതിഥിയായിരിക്കും.
കാൻസർ രോഗികൾക്കുള്ള സാന്പത്തിക സഹായം, രോഗനിർണ ക്യാന്പുകൾ, ബോധവത്കരണ ക്ലാസ് എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൊച്ചിൻ കാൻസർ സൊസൈറ്റി, ആർസിസി, പ്രമുഖ ആശുപത്രികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെഎൽഎം ഫൗണ്ടേഷൻ ചെയർമാൻ ഷിബു തെക്കുംപുറം അറിയിച്ചു.