ക​ർ​ണാ​ട​ക പോ​ർ​ട്സ്, ഷി​പ്പിംഗ് ഉ​ച്ച​കോ​ടി ​മം​ഗ​ലാ​പു​ര​ത്ത്
Saturday, October 19, 2019 11:26 PM IST
കൊച്ചി: ക​​​ർ​​​ണാ​​​ട​​​ക പോ​​​ർ​​ട്സ്, ഷി​​​പ്പിം​​​ഗ് ആ​​​ൻ​​​ഡ് ലോ​​​ജി​​​സ്റ്റി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി ന​​​വം​​​ബ​​​ർ 22നു ​​​മം​​​ഗ​​​ലാ​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും. ഷി​​​പ്പിം​​ഗ്, പോ​​​ർ​​​ട്സ്, കാ​​​ർ​​​ഗോ, ലോ​​​ജി​​​സ്റ്റി​​​ക്സ് തു​​​ട​​​ങ്ങി​​​യ​​​വ സം​​​ബ​​​ന്ധി​​​ച്ച കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ന്യൂ ​​​മം​​​ഗ​​​ലാ​​​പു​​​രം പോ​​​ർ​​​ട്ട് ട്ര​​​സ്റ്റും ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ എ​​​ക്സ്പോ​​​ർ​​​ട്ട് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഇ​​​ന്ത്യ സീ​​​ട്രേ​​​ഡും ചേ​​​ർ​​​ന്നാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

മം​​​ഗ​​​ലാ​​​പു​​​ര​​​ത്തെ​​​യും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ​​​യും ച​​​ര​​​ക്ക് നീ​​​ക്ക-​​​മ​​​ൾ​​​ട്ടി​​​മോ​​​ഡ​​​ൽ ലോ​​​ജി​​​സ്റ്റി​​​ക്സ് ട്രെ​​​ൻ​​​ഡു​​​ക​​​ളാ​​​ണ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ന്‍റെ ആ​​​ശ​​​യം. ലോ​​​ജി​​​സ്റ്റി​​​ക്സ് സേ​​​വ​​​ന​​ദാ​​​താ​​​ക്ക​​​ൾ, ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ ക​​​ർ​​​ത്താ​​​ക്ക​​​ൾ, റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ധി​​​കൃ​​​ത​​​ർ, ഷി​​​പ്പിം​​ഗ് പാ​​​ർ​​​ട്ടി​​​ക​​​ൾ, ച​​​ര​​​ക്കു കൈ​​​കാ​​​ര്യം തു​​​ട​​​ങ്ങി​​​യ മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​​മു​​​ഖ​​​ർ തുടങ്ങിയവർ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.indiaseatrade.com/karnataka/ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.