മേക്കർ വില്ലേജ് ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരം
Monday, October 21, 2019 10:46 PM IST
കൊച്ചി: കളമശേരിയിലെ ഇലക്ട്രോണിക് ഹാർഡ്വെയർ ഇൻകുബേറ്ററായ മേക്കർ വില്ലേജിലെ പല സ്റ്റാർട്ടപ്പ് ഉത്പന്നങ്ങളും അന്താരാഷ്ട്ര നിലവാരം പുലർത്തുന്നവയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിന്റെ ടെൻകോണ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാജ്യാന്തര പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.
തായ്വാനിലെ ചെങ്കുങ് സർവകലാശാലാ പ്രൊഫസർ ഡോ. ക്രിസ് കുവോ ഗ്വിൻ ലീ, ഐഇഇഇ ഏഷ്യാ-പസഫിക് ഡയറക്ടർ ലിയോ ഹ്വ ചിയാങ്, ജപ്പാനിലെ ഐചി സർവകലാശാലയിൽ നിന്നുള്ള ടാക്കുവോ സുസുകി, ജപ്പാനിലെ ഡായി നിപ്പണിൽ നിന്നുള്ള ഷിംസു സാൻ, ജപ്പാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെകിൽ നിന്നുള്ള ജിയാൻവെൻ സു, വസെദ സർവകലാശാലയിൽ നിന്നുള്ള കസുതോഷി യോഷി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കടുത്ത മത്സരം നിലനിൽക്കുന്ന അന്താരാഷ്ട്ര വിപണിയിലേക്ക് കടക്കാൻ സംരംഭങ്ങൾക്ക് മേക്കർ വില്ലേജ് സൗകര്യങ്ങൾ മുതൽക്കൂട്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി.