ഗോ എയറിന് വീണ്ടും അംഗീകാരം
Tuesday, October 22, 2019 11:57 PM IST
കൊച്ചി: പ്രമുഖ എയര്‍ലൈനായ ഗോ എയറിന് വീണ്ടും സമയനിഷ്ഠയ്ക്കുള്ള അംഗീകാരം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2019 സെപ്റ്റംബറിലും ഗോ എയര്‍ ഓണ്‍- ടൈം പെര്‍ഫോമന്‍സില്‍ (ഒടിപി) ഒന്നാമതായി. തുടര്‍ച്ചയായ 13-ാം തവണയാണ് ഗോ എയര്‍ ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 85.4 ശതമാനം ഒടിപി നിലനിര്‍ത്തിയാണ് ഗോ എയര്‍ ഇത്തവണയും ഈ നേട്ടം കരസ്ഥമാക്കിയത്. സെപ്റ്റംബറില്‍ 13.27 ലക്ഷം യാത്രക്കാരാണ് ഗോ എയറിന്റെ സേവനം പ്രയോജനപ്പെടുത്തിയത്.
ഒടിപിയില്‍ ഗോ എയറിന്റെ തിളക്കം തുടരുന്നതില്‍ സന്തോഷമുണ്ടെന്നും കൃത്യനിഷ്ഠ, സൗകര്യം, താങ്ങാനാവുന്ന വില എന്നീ മൂന്ന് അടിസ്ഥാനതത്വങ്ങളിലൂന്നിയാണ് ഗോ എയര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗോ എയര്‍ മാനേജിംഗ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു. ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡായി തങ്ങളെ തെരഞ്ഞെടുത്തതില്‍ ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.