പച്ചക്കറി വിലവർധന നിയന്ത്രിക്കാൻ നടപടി
Friday, November 15, 2019 11:57 PM IST
തിരുവനന്തപുരം: പച്ചക്കറികളുടെ അമിതമായ വിലവർധന നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി വി.എസ്.സുനിൽകുമാർ നിയമസഭയെ അറിയിച്ചു. പച്ചക്കറി വികസന പദ്ധതി, ജൈവകൃഷി പദ്ധതി, വിപണി വികസന പദ്ധതി എന്നിവയിലൂടെ സംസ്ഥാനത്തുടനീളം 1131 വിപണികൾക്കു സൗകര്യദാതാവായി കൃഷി വകുപ്പ് പ്രവർത്തിച്ചുവരുന്നു.
ഹോർട്ടികോർപ്പ് വഴി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കു ഗുണനിലവാരമുള്ള പച്ചക്കറി വില്പന നടത്തിവരുന്നുണ്ട്. കർഷകരിൽനിന്നു ഉത്പന്നങ്ങൾ നേരിട്ടു സംഭരിക്കാൻ കൃഷി വകുപ്പിനു കീഴിൽ ആറ് കാർഷിക മൊത്തവ്യാപാര വിപണികളും അഞ്ചു ജില്ലാതല സംഭരണ കേന്ദ്രങ്ങളും നിലവിലുണ്ടെന്നു പി.ജെ.ജോസഫ്, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, എൻ.ജയരാജ് എന്നിവരെ അറിയിച്ചു.