കയറ്റുമതി വീണ്ടും കുറഞ്ഞു
Friday, November 15, 2019 11:57 PM IST
ന്യൂഡൽഹി: ഒക്ടോബറിലും ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു. ഇറക്കുമതിയിലും കുറവുണ്ടായതിനാൽ വാണിജ്യകമ്മിയും കുറഞ്ഞു. സെപ്റ്റംബറിലും വിദേശവ്യാപാരം ചുരുങ്ങിയിരുന്നു.
ഒക്ടോബറിലെ കയറ്റുമതി 1.11 ശതമാനം കുറഞ്ഞ് 2638 കോടി ഡോളറായി. പെട്രോളിയം ഉത്പന്നങ്ങളുടെയും തുകലുത്പന്നങ്ങളുടെയും കയറ്റുമതിയിലാണു വലിയ ഇടിവ്. സെപ്റ്റംബറിൽ കയറ്റുമതി 6.57 ശതമാനം കുറഞ്ഞതാണ്.
ഇറക്കുമതി 16.31 ശതമാനം കുറഞ്ഞ് 3739 കോടി ഡോളറായി. പെട്രോളിയം ഇറക്കുമതി 31.74 ശതമാനം കുറഞ്ഞതാണ് മൊത്തം ഇറക്കുമതിയെ താഴ്ത്തിയത്.വാണിജ്യകമ്മി 1800 കോടി ഡോളറിൽനിന്ന് 1100 കോടി ഡോളറായി ചുരുങ്ങി.
ഏപ്രിൽ - ഒക്ടോബറിലെ കയറ്റുമതി 2.21 ശതമാനം താണ് 18,595 കോടി ഡോളറായി. ഇറക്കുമതി 28,067 കോടി ഡോളറാണ്. ഏഴുമാസത്തെ കമ്മി 9472 കോടി ഡോളറാണ്.