അടൂർ ഭീമയുടെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു
Monday, November 18, 2019 11:40 PM IST
അടൂർ: ഭീമയുടെ നവീകരിച്ച ഷോറൂം സിനിമാതാരം മംമ്താ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഭീമ ജ്വല്ലേഴ്സ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, ജയാ ഗോവിന്ദൻ, മാനേജിംഗ് ഡയറക്ടർമാരായ എം.എസ്. സുഹാസ്, ഗായത്രി സുഹാസ്, ആരതി ഗുരുരാജ് തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വിപുലമായ ആഭരണശേഖരവും കൂടുതൽ സൗകര്യങ്ങളുമായി നവീകരിച്ച അടൂർ ഷോറൂമിൽ "യുവ' എന്ന പേരിൽ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും പൂർവ എന്ന പേരിൽ ആന്റിക് ആഭരണങ്ങളും ഉണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി സവിശേഷ ആനുകൂല്യങ്ങളിലൂടെ ഉപഭോക്താക്കൾക്കു പണിക്കൂലിയിൽ 50 ശതമാനം കിഴിവിൽ സ്വർണാഭരണം വാങ്ങാം.