ഫേസ്ബുക്ക് വീണ്ടും പണിമുടക്കി
Tuesday, November 19, 2019 11:48 PM IST
ലണ്ടൻ: ഏതാനും രാജ്യങ്ങളിൽ സോഷ്യൽ മീഡിയ വന്പൻ ഫേസ്ബുക്കിന്റെ പ്രവർത്തനം തകരാറിലായതായി റിപ്പോർട്ട്. ഫേസ്ബുക്കിനു പുറമേ മെസഞ്ചറും ഇൻസ്റ്റഗ്രാമും പണിമുടക്കിയതായാണ് വിവരം.
അമേരിക്കയിലും ഇംഗ്ലണ്ടിലും ഏതാനും യുറോപ്യൻ രാജ്യങ്ങളിലുമാണ് പ്രശ്നം നേരിട്ടതെന്നും ലോകവ്യാപകമായി പ്രശ്നമുണ്ടായില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം പ്രവർത്തനത്തിലെ തകരാറിനെക്കുറിച്ച് ഇതുവരെ ഫേസ്ബുക്കിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല. പ്രശ്നബാധിതരിലേറെയും ട്വിറ്ററിലൂടെയാണ് തങ്ങളുടെ അക്കൗണ്ടുകൾ നിലച്ച വിവരം അറിയിച്ചത്.