ഐ​ആ​ര്‍​സി​ടി​സി​ക്ക് ക്രി​സ്​മ​സ്, പു​തു​വ​ത്സ​ര ടൂ​ര്‍ പാ​ക്കേ​ജു​ക​ള്‍
Thursday, December 5, 2019 11:49 PM IST
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടൂ​​​റി​​​സം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ്(​​​ഐ​​​ആ​​​ര്‍​സി​​​ടി​​​സി), ക്രി​​​സ്മ​​​സ്, പു​​​തു​​​വ​​​ത്സ​​​ര ദി​​​ന​​​ങ്ങ​​​ള്‍ ആ​​​ഘോ​​​ഷ​​​മാ​​​ക്കാ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര, വി​​​ദേ​​​ശ ടൂ​​​ര്‍ പാ​​​ക്കേ​​​ജു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ക്രി​​​സ്മ​​​സ് അ​​​വ​​​ധി​​​ക്കാ​​​ല​​​ത്തേ​​​ക്കുള്ള ഭാ​​​ര​​​ത് ദ​​​ര്‍​ശ​​​ന്‍ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​ന്‍ പാ​​​ക്കേ​​​ജ് 20ന് ​​​പു​​​റ​​​പ്പെ​​​ട്ട് ഹൈ​​​ദ​​​രാ​​​ബാ​​​ദ്, അ​​​ജ​​​ന്ത, എ​​​ല്ലോ​​​റ, സ്റ്റാ​​​ച്യൂ ഓ​​​ഫ് യൂ​​​ണി​​​റ്റി, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ഗോ​​​വ എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ച് 30ന് ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തും. ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് 11,680 രൂ​​​പ. കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് ലീ​​​വ് ട്രാ​​​വ​​​ല്‍ ക​​​ണ്‍​സ​​​ഷ​​​ന്‍(​​​എ​​​ല്‍​ടി​​​സി) സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്. പാ​​​ക്കേ​​​ജ് മു​​​ന്‍​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട് തു​​​ട​​​ങ്ങി​​​യ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍​നി​​​ന്നു ട്രെ​​​യി​​​നി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ബാ​​​ങ്കോ​​​ക്കി​​​ലെ​​​യും പ​​​ട്ടാ​​​യ​​​യി​​​ലെ​​​യും പ്ര​​​ശ​​​സ്ത വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​നാ​​​യി താ​​​യ്‌​​​ല​​​ൻ​​​ഡ് യാ​​​ത്ര(41,400രൂ​​​പ) 2020 ജ​​​നു​​​വ​​​രി 12നും, ​​​യു​​​എ​​​ഇ​​​യി​​​ലെ പ്ര​​​ധാ​​​ന എ​​​മി​​​റേ​​​റ്റ്‌​​​സു​​​ക​​​ളാ​​​യ ദു​​​ബാ​​​യ്, അ​​​ബു​​​ദാ​​​ബി സ്ഥ​​​ല​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​ന്‍ ദു​​​ബാ​​​യ് ഷോ​​​പ്പിം​​​ഗ് ഫെ​​​സ്റ്റി​​​വ​​​ല്‍ പാ​​​ക്കേ​​​ജ് (52,850രൂ​​​പ) ജ​​​നു​​​വ​​​രി 17നും ​​​കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്്‌ട്രവി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍​നി​​​ന്നു പു​​​റ​​​പ്പെ​​​ടും.


ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​യാ​​​ത്രാ പാ​​​ക്കേ​​​ജു​​​ക​​​ളി​​​ല്‍ ജ​​​നു​​​വ​​​രി 10ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ഹൈ​​​ദ​​​രാ​​​ബാ​​​ദ് യാ​​​ത്ര​​​യ്ക്ക് 15,820 രൂ​​​പ​​​യും, ജ​​​നു​​​വ​​​രി 18ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ആ​​​റു ദി​​​വ​​​സ​​​ത്തെ ഡ​​​ല്‍​ഹി-​​​ആ​​​ഗ്ര-​​​ജ​​​യ്പുര്‍ യാ​​​ത്ര​​​ക്ക് 28,870 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ര​​​ക്ക്.

എ​​​ല്ലാ വ്യാ​​​ഴാ​​​ഴ്ച​​​യും തി​​​രു​​​പ്പ​​​തി​​​യി​​​ലേ​​​ക്കും ഗോ​​​വ​​​യി​​​ലേ​​​ക്കും പു​​​റ​​​പ്പെ​​​ടു​​​ന്ന റെ​​​യി​​​ല്‍ ടൂ​​​ര്‍ പാ​​​ക്കേ​​​ജു​​​ക​​​ളി​​​ല്‍ ട്രെ​​​യി​​​ന്‍ ടി​​​ക്ക​​​റ്റ്, ഹോ​​​ട്ട​​​ല്‍ താ​​​മ​​​സം, എ​​​സി വാ​​​ഹ​​​നം തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.

നാ​​​ലു ദി​​​വ​​​സ​​​ത്തെ തി​​​രു​​​പ്പ​​​തി യാ​​​ത്ര​​​യ്ക്ക് 6,730 രൂ​​​പ​​​യും, ഗോ​​​വ യാ​​​ത്ര​​​യ്ക്ക് 13,320 രൂ​​​പ​​​യു​​​മാ​​​ണ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 9567863245 (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), 9567863242 (എ​​​റ​​​ണാ​​​കു​​​ളം), 9746743047 (കോ​​​ഴി​​​ക്കോ​​​ട്), 8287931965 (കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.