ട്രൈബ്യൂണൽ വിധി സ്റ്റേ ചെയ്തു
Saturday, January 25, 2020 1:31 AM IST
ന്യൂഡൽഹി: ടാറ്റാ സൺസ്- സൈറസ് മിസ്ത്രി കേസിൽ കന്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലി (എൻസിലാറ്റ്) ന്റെ വിധിക്കു വീണ്ടും സ്റ്റേ. ടാറ്റാ സൺസിനെ സ്വകാര്യ കന്പനിയാകാൻ അനുവദിച്ച രജിസ്ട്രാർ ഓഫ് കന്പനീസിന്റെ (ആർഒസി) തീരുമാനം തെറ്റാണെന്ന വിധിക്കെതിരായ അപ്പീലിലാണു സ്റ്റേ.
മിസ്ത്രിയെ വീണ്ടും ടാറ്റാ സൺസ് ചെയർമാനാക്കിയ വിധി നേരത്തേ തന്നെ സ്റ്റേ ചെയ്യപ്പെട്ടിരുന്നു. ട്രൈബ്യുണലിന്റെ വിധിക്കെതിരേ ആർഒസി ട്രൈബ്യൂണലിൽ നൽകിയ തിരുത്തൽ ഹർജി തള്ളിയ വിധിക്കാണ് ഇപ്പോൾ സ്റ്റേ.