പാനോ ആധാറോ നൽകിയില്ലെങ്കിൽ 20 ശതമാനം പിടിക്കും
Saturday, January 25, 2020 1:40 AM IST
ന്യൂഡൽഹി: ആധാറോ പാൻ നന്പറോ നൽകാത്ത ജീവനക്കാരുടെ ശന്പളത്തിന്റെ 20 ശതമാനം സ്രോതസിൽ പിടിച്ച നികുതി (ടിഡിഎസ്)യായി തൊഴിലുടമകൾ പിടിച്ച് അടയ്ക്കണമെന്ന് പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) നിർദേശിച്ചു. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ജീവനക്കാരിൽ നിന്നു ടിഡിഎസ് പിടിക്കേണ്ടതില്ല. പാനോ ആധാറോ നൽകിയവരിൽനിന്നു നിശ്ചിത നിരക്കിൽ മാത്രം ടിഡിഎസ് ഈടാക്കിയാൽ മതി.