ഊര്‍ജകാര്യക്ഷമതാ വിഷയങ്ങളില്‍ വെബിനാര്‍ പരമ്പര നാളെ ആരംഭിക്കും
Wednesday, June 3, 2020 11:02 PM IST
തിരുവനന്തപുരം: വിവിധ മേഖലകളിലെ ഊര്‍ജകാര്യക്ഷമത വിഷയമാക്കി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ വെബിനാര്‍ പരമ്പര നടത്തുന്നു. ലോക പരിസ്ഥിതി ദിനമായ നാളെ ആരംഭിക്കുന്ന പരമ്പര ലോക ജലദിനമായ അടുത്ത മാര്‍ച്ച് 22ന് അവസാനിക്കും.
കോവിഡ് 19ന്റെ പശ്ചാത്തലത്തിലും പ്രവാസി സംരംഭകത്വം വര്‍ധിക്കുന്ന സാഹചര്യത്തിലും സംരംഭത്തിന്റെ തുടക്കത്തില്‍ ഏതെല്ലാം വിധത്തില്‍ ഊര്‍ജകാര്യക്ഷമത ഉറപ്പാക്കാം എന്നതാണ് വെബിനാറിന്റെ വിഷയം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഊര്‍ജസംരക്ഷണ കെട്ടിട ചട്ടം ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ എൻജിനിയര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന സര്ട്ടിഫിക്കേഷന് കോഴ്സുകള്‍ ഓൺലൈനായി ആറ് ബാച്ചുകളിലായാണ് നടത്തുന്നത്.
രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കും http://www.keralaenergy.gov.in.