ജിഡിപി 4.5 ശ​ത​മാ​നം ചുരുങ്ങും
Thursday, June 25, 2020 12:20 AM IST
വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യു​ടെ ഈ ​വ​ർ​ഷ​ത്തെ സാ​ന്പ​ത്തി​ക (ജി​ഡി​പി) ത​ള​ർ​ച്ച നേ​ര​ത്തേ ക​രു​തി​യ​തി​ലും മോ​ശ​മാ​കു​മെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്). ഈ ​ധ​ന​കാ​ര്യ​വ​ർ​ഷം ഇ​ന്ത്യ​യു​ടെ ജി​ഡി​പി 4.5 ശ​ത​മാ​നം ചു​രു​ങ്ങും; 2021-22-ൽ ​ആ​റു ശ​ത​മാ​നം വ​ള​രും: ഐ​എം​എ​ഫ് വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഔ​ട്‌ലുക്കി​ൽ പ​റ​ഞ്ഞു.

ആ​ഗോ​ള ജി​ഡി​പി ഈ ​വ​ർ​ഷം 4.9 ശ​ത​മാ​നം ചു​രു​ങ്ങും. 2021-ൽ 5.4 ​ശ​ത​മാ​നം വ​ള​രും. അ​മേ​രി​ക്ക ഈ ​വ​ർ​ഷം എ​ട്ടു ശ​ത​മാ​നം ചു​രു​ങ്ങും. 2021-ൽ 4.5 ​ശ​ത​മാ​നം കൂ​ടി ചു​രു​ങ്ങും: റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.