ചൈനീസ് സാധനങ്ങൾക്കു സൂക്ഷ്മപരിശോധന
ചൈനീസ് സാധനങ്ങൾക്കു സൂക്ഷ്മപരിശോധന
Friday, June 26, 2020 12:08 AM IST
ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി സാ​ധ​ന​ങ്ങ​ൾ ഓ​രോ​ന്നും പെട്ടിതു​റ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ആ​രം​ഭി​ച്ച​ത് വ്യ​വ​സാ​യി​ക​ളെ​യും ഇ​റ​ക്കു​മ​തി​ക്കാ​രെ​യും ആ​ശ​ങ്കാ​കു​ല​രാ​ക്കി. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സാ​ധ​ന​ങ്ങ​ൾ ഇ​തേ ​രീ​തി​യി​ൽ പ​രി​ശോ​ധി​ക്കാ​ൻ ചൈ​ന​യും തീ​രു​മാ​നി​ച്ചു.

ചൈ​ന​യി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​ധ​ന​ങ്ങ​ൾ ഓ​രോ​ന്നും തു​റ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഇ​തു സ​മ​യ​ന​ഷ്ട​ത്തോ​ടൊ​പ്പം ചി​ല​പ്പോ​ൾ ഉ​ത്പ​ന്ന​ത്തി​ന്‍റെ ന​ഷ്ട​ത്തി​നും വ​ഴി​തെ​ളി​ക്കു​മെ​ന്നു പ​രാ​തി​യു​ണ്ട്. ചി​ല​യി​നം ഇ​ല​ക്‌​ട്രോ​ണി​ക് ഘ​ട​ക​ങ്ങ​ൾ തു​റ​ന്നു പ​രി​ശോ​ധി​ച്ചാ​ൽ പി​ന്നെ ഉ​പ​യോ​ഗി​ക്കാ​ൻ കൊ​ള്ളാ​ത്ത​താ​കും.


ഇ​ക്കാ​ര്യ​ത്തി​ലെ ആ​ശ​ങ്ക ഇ​റ​ക്കു​മ​തി​ക്കാ​രും ചൈ​നീ​സ് ഘ​ട​ക​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന നി​ർ​മാ​താ​ക്ക​ളും സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​രീ​തി​യി​ൽ പ​രി​ശോ​ധ​ന തു​ട​ർ​ന്നാ​ൽ ചൈ​നീ​സ് ഘ​ട​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചുള്ള സ്മാ​ർ​ട്ട്ഫോ​ൺ, ടെ​ലി​വി​ഷ​ൻ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം ത​ട​സ​പ്പെ​ടും.

ചൈ​നീ​സ് സാ​ധ​ന​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക പി​ഴ​ച്ചു​ങ്കം ചു​മ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം കേ​ന്ദ്രം ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ലോ​ക​വ്യാ​പാ​ര ഉ​ട​ന്പ​ടി പ്ര​കാ​രം ഇ​ങ്ങ​നെ ചു​ങ്കം ചു​മ​ത്താ​ൻ​ത​ക്ക കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.