ഇന്‍ഷ്വറന്‍സ് സുരക്ഷാ കാമ്പയിനുമായി എസ്ബിഐ ലൈഫ്
Tuesday, July 14, 2020 11:48 PM IST
കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ് അപ്നാ കി പൂര്‍ണ സുരക്ഷാ കാമ്പയിന് അവതരിപ്പിച്ചു. ഒരു പ്ലാനിലൂടെ ഗുരുതരമായ 36 രോഗങ്ങളില്‍നിന്ന് ലൈഫ് കവറും പരിരക്ഷയും നല്‍കുന്നതാണ് അപ്നാ കി പൂര്‍ണ പോളിസി.
ശാരീരികവും സാമ്പത്തികവുമായ ആരോഗ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്ന കാമ്പയിനില്‍ പ്രമുഖ പിന്നണി ഗായകന് ഷാന്‍, മകന് ശുഭ് എന്നിവരാണ് അണിചേരുന്നത്.