മൂന്നാം പാദംമുതൽ ഇന്ത്യൻ ജിഡിപിയിൽ മുരടിപ്പ്
Wednesday, July 29, 2020 12:26 AM IST
മുംബൈ: നടപ്പു സാന്പത്തിക വർഷത്തെ ഒക്ടോബർ-ഡിസംബർ ത്രൈമാസത്തോടെ ഇന്ത്യയുടെ ജിഡിപി വളർച്ച മുരടിപ്പിലാകുമെന്ന് ആഗോള വിശകലന സ്ഥാപനമായ ഓക്സ്ഫഡ് ഇക്കണോമിക്സ്.
ലോക്ക് ഡൗൺ പിൻവലിച്ചതിനെത്തുടർന്ന് വിപണിയിലുണ്ടായ താത്കാലിക ഉണർവും സർക്കാരിന്റെ ഉത്തേജക പദ്ധതികളുടെ ഗുണഫലങ്ങളും മൂന്നാം പാദത്തിന്റെ തുടക്കംവരെ പ്രകടമായേക്കും.
എന്നാൽ ഇതിനുശേഷം സാന്പത്തിക വളർച്ച മുരടിപ്പിലാകും. കോവിഡിനു മുന്‍പുണ്ടായിരുന്ന തലത്തിലേക്ക് തിരിച്ചെത്താൻ ഇന്ത്യക്ക് ഏറെ സമയം വേണ്ടിവരുമെന്നും ഓക്സ്ഫഡ് ഇക്കണോമിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.