കറന്റ് അക്കൗണ്ട്മിച്ചം 1980 കോടി യുഎസ് ഡോളറായി
Wednesday, September 30, 2020 11:34 PM IST
മുംബൈ: തുടർച്ചയായി രണ്ടാം പാദത്തിലും രാജ്യത്തെ കറന്റ് അക്കൗണ്ടിൽ മിച്ചം. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ രാജ്യത്തെ കറന്റ് അക്കൗണ്ട് മിച്ചം 1980 കോടി യുഎസ് ഡോളറായാണു വർധിച്ചത്. ഇന്ത്യൻ ജിഡിപിയുടെ 3.9 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ ത്രൈമാസത്തിൽ കറന്റ് അക്കൗണ്ടിൽ 1500 കോടി യുഎസ് ഡോളറിന്റെ കമ്മി രേഖപ്പെടുത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.13 വർഷത്തിനു ശേഷം ആദ്യമായി ജനുവരി- മാർച്ച് ത്രൈമാസത്തിൽ രാജ്യത്തെ കറന്റ് അക്കൗണ്ടിൽ മിച്ചം രേഖപ്പെടുത്തിയിരുന്നു.