വിദ്യാലയങ്ങൾക്കായുള്ള ഓണ്‍ലൈൻ ഇആർപി സോഫ്റ്റ്വെയർ പ്രകാശനം ചെയ്തു
Wednesday, September 30, 2020 11:34 PM IST
ഇരിങ്ങാലക്കുട: പ്രമുഖ ഐടി സ്ഥാപനമായ ജിജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് 19-ാം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയങ്ങൾക്കായുള്ള പുതിയ ഓണ്‍ലൈൻ ഇആർപി സോഫ്റ്റ്വെയർ ‘ഇ-സ്കൂൾ സൊലൂഷൻസ് പ്ലസ്’ പ്രകാശനം ചെയ്തു.
യോഗം ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു. ജെസിഐ മുൻ ആഗോള പ്രസിഡന്റ് ഷൈൻ ടി. ഭാസ്കരൻ പ്രകാശനകർമം നിർവഹിച്ചു. നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം എഎച്ച്എസ്ടിഎ സംസ്ഥാന ട്രഷറർ കെ.എ. വർഗീസ് മാസ്റ്റർ നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ പി.ജെ. ജിസൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ധന്യ വട്ടോലി, ലിന്റോ സി. ആന്റണി, അജീഷ് ജോഷി, പി. ആകാശ്, ജെബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു. ഫോണ്‍: 0480 2672999, 7356672999.