ആമസോണിനു തിരിച്ചടി
Friday, November 20, 2020 10:44 PM IST
മുംബൈ: റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സ് ലിമിറ്റഡ്(ആർആർവിഎൽ) ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ, ഹോൾസെയിൽ, ലോജിസ്റ്റിക്സ്, വെയർഹൗസ് ബിസിനസുകൾ ഏറ്റെടുത്ത ഇടപാടിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ(സിസിഎെ) അനുമതി.
ഫ്യൂച്ചർ ഗ്രൂപ്പിന്റെയും റിലയൻസിന്റെയും ഇടപാട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആമസോണ്‍ സിസിഎെക്കും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്കും പരാതി നൽകിയിരുന്നു. തങ്ങളുമായുള്ള കരാർ ലംഘിച്ചാണു ഫ്യൂച്ചർഗ്രൂപ്പ്, റിലയൻസുമായി ഇടപാടു നടത്തിയതെന്നാണ് ആമസോണിന്റെ വാദം.
കഴിഞ്ഞ മാസം സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർബിട്രേഷൻ കോടതിയിൽനിന്ന് ആമസോണ്‍ ഇടപാടിനു സ്റ്റേ ഉത്തരവും സന്പാദിച്ചിരുന്നു. എന്നാൽ ആർബിട്രേഷൻ കോടതിയുടെ ഉത്തരവിനു സാധുതയില്ലെന്നായിരുന്നു ഫ്യൂച്ചർഗ്രൂപ്പിന്റെ പ്രതികരണം.