പരിസ്ഥിതി സൗഹൃദ മത്സ്യബന്ധനം: ധാരണാപത്രത്തില്‍ ഒപ്പിട്ടു
Saturday, November 21, 2020 11:58 PM IST
കൊച്ചി: മത്സ്യബന്ധനം കാര്‍ബണ്‍ വിമുക്തമാക്കി പരിസ്ഥിതി സൗഹൃദമാക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി(സിഫ്റ്റ്)യും കൊച്ചി ആസ്ഥാനമായ യെസെന്‍ സസ്റ്റെയിനും ധാരണയായി. കൊച്ചിയിലെ സിഫ്റ്റ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സിഫ്റ്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. എം.എം. പ്രസാദും യെസെന്‍ സസ്റ്റെയിന്‍ സിഇഒ ജോര്‍ജ് മാത്യുവും ധാരാണാപത്രത്തില്‍ ഒപ്പുവച്ചു. . കൂടുതൽ വിവരങ്ങള്‍ക്ക് www.yesensustain.com സന്ദർശിക്കുക.