കിയാ മോട്ടോഴ്സിൽ രണ്ടു സേവന സംരംഭങ്ങൾ
Saturday, November 21, 2020 11:58 PM IST
മുംബൈ: ഉപഭോക്താക്കൾക്കു രണ്ടു പുതിയ സേവനങ്ങളുമായി കിയാ മോട്ടോഴ്സ്. അഡ്വാൻസ്ഡ് പിക് ആൻഡ് ഡ്രോപ്, മൈ കണ്‍വീനിയൻസ് എന്നിവയാണ് പുതിയ സേവനങ്ങൾ.
നേരിട്ടുള്ള സമ്പർക്കമില്ലാത്ത എന്നർഥം വരുന്ന അണ്ടാക്റ്റ് എന്ന കൊറിയൻ സങ്കല്പത്തിനനുസൃതമായാണ് പിക് ആൻഡ് ഡ്രോപ്പിന്റെ രൂപകല്പന. മുഴുവൻ വില്പനാനന്തര സേവനങ്ങളും സമ്പർക്ക രഹിതമായിരിക്കും.
ആപ്പ് അധിഷ്ഠിത, കടലാസ് രഹിത സേവനമാണിത്. വ്യക്തിഗത വാഹന മെയിന്റനൻസ് പ്രോഗ്രാമാണിത്. ഓരോ ഘട്ടത്തിലും വാഹന ഉടമയ്ക്ക് എസ്എംഎസ് അലർട്ടുകളും ലഭ്യമാകും.
വാഹന സർവീസ് വ്യക്തിഗതമാക്കാനാണ് മൈ കണ്‍വീനിയൻസ്. പ്രീ പെയ്ഡ് മെയിന്റനൻസ്, കെയർ പാക് എന്നിവയിൽനിന്നു മൈ കണ്‍വീനിയൻസ് തെരഞ്ഞെടുക്കാം. കിയാ ജനുവിൻ പാർട്സുകൾ, ഓയിൽ, ലേബർ സർവീസ്, വീൽ അലൈൻമെന്റ്, ബാലൻസിംഗ്, ടയർ റൊട്ടേഷൻ എന്നിവയെല്ലാം മൈ കണ്വീനിയൻസിൽപ്പെടും.