ബജറ്റിലെ തൊഴിലവസര പദ്ധതികൾ അഭിനന്ദനാർഹം: ഡോ. ആസാദ് മൂപ്പൻ
Sunday, January 17, 2021 12:01 AM IST
കൊച്ചി : വിവിധ മേഖലകളിലെ എട്ടു ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ അഭിനന്ദനാർഹമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും എംഡിയുമായ ഡോ. ആസാദ് മൂപ്പൻ. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ക്ഷേമ നടപടികള്‍ പ്രഖ്യാപിച്ചതും, ആരോഗ്യമേഖലയില്‍ പ്രത്യേകം ശ്രദ്ധ നല്കിയതും, പ്രവാസി മലയാളികള്‍ക്ക് മികച്ച പരിഗണന നല്കിയതും പ്രശംസനീയമാണ്. ഡോ.ആസാദ് മൂപ്പൻ പറഞ്ഞു.
ധനമന്ത്രിയുടെ ശ്രദ്ധ ലഭിക്കാത്ത ഒരു മേഖല ആരോഗ്യ ടൂറിസം രംഗമാണ്. തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കാന്‍ സാധ്യതയുളള മേഖലയാണിത്. ബജറ്റ് അന്തിമ രൂപത്തിലാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.