ഹോണ്ട ജാസ് കാര്‍ റാലി
Wednesday, February 17, 2021 12:16 AM IST
കൊച്ചി: റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് കളമശേരി പെര്‍ഫക്ട് ഹോണ്ടയുടെ ആഭിമുഖ്യത്തില്‍ കാര്‍ റാലി സംഘടിപ്പിച്ചു. ഫെര്‍ഫക്ട് ഹോണ്ടയുടെ മുട്ടത്തുള്ള ഷോറൂമില്‍ നിന്ന് ചെറായി ബീച്ചിലേക്കാണു കാര്‍ റാലി നടത്തിയത്.
50 ല്‍പരം ഹോണ്ട ജാസ് കാറുകള്‍ അണിനിരത്തി നടത്തിയ റാലി മാനേജിംഗ് ഡയറക്ടര്‍ അജയ് ഹാരി പോത്തന്, ഡയറക്ടര്‍ സിദ്ധാര്‍ഥ് പോത്തന് എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. സുരക്ഷിതമായ ഡ്രൈവിംഗിന് പൊതുജനങ്ങള്‍ക്കും വാഹനം ഓടിക്കുന്നവര്‍ക്കും ബോധവല്‍ക്കരണം നടത്തുന്നതിനാണ് കാര്‍ റാലി സംഘടിപ്പിച്ചതെന്ന് അജയ് ഹാരി പോത്തന് പറഞ്ഞു.