മുന്നേറ്റം തുടരുന്നു
Wednesday, April 28, 2021 11:36 PM IST
മുംബൈ: കോവിഡ് ഭയാശങ്കകൾക്കിടയിലും മുന്നേറ്റം തുടർന്ന് ഇന്ത്യൻ ഓഹരിവിപണി. ബിഎസ്ഇ സെൻസെക്സ് 790 പോയിന്റ് കയറി 49,734ലാണു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി212 പോയിന്റ് നേട്ടത്തോടെ 14865ൽ വ്യാപാരം അവസാനിപ്പിച്ചു.
ബജാജ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിൻസേർവ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഎെ തുടങ്ങിയ കന്പനികളാണു സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. കൂടുതൽ വിദേശ സഹായം ഇന്ത്യക്കു ലഭിക്കുന്നതും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതും നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുന്നുണ്ടെന്നാണു വിലയിരുത്തൽ.