കയറ്റുമതിയിൽ വർധന
Saturday, May 15, 2021 12:49 AM IST
മുംബൈ: ഏപ്രിൽ മാസം രാജ്യത്തെ കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഗണ്യമായ വർധന. 2020 ഏപ്രിലിലെ 1036 കോടി ഡോളറിൽനിന്ന് ഇക്കുറി ഏപ്രിലിൽ 3063 കോടി ഡോളറയാണ് കയറ്റുമതി ഉയർന്നത്. ഇറക്കുമതി മുൻവർഷം ഏപ്രിലിലെ 1712 കോടി ഡോളറിൽനിന്ന് കഴിഞ്ഞമാസം 4572 കോടി ഡോളറായി ഉയർന്നു. ഇതോടെ രാജ്യത്തിന്റെ വ്യാപരക്കമ്മി 1510 കോടി ഡോളറായി. മുൻ വർഷം ഏപ്രിലിൽ 676 കോടി ഡോളറായിരുന്നു വ്യാപാരക്കമ്മി.
കോവിഡിന്റെ ഒന്നാം തരംഗത്തെത്തുടർന്ന് മുൻവർഷം ഏപ്രിലിൽ ചരക്കുനീക്കത്തിലുണ്ടായ സ്തംഭനാവസ്ഥയാണ് ഇക്കുറി കയറ്റുമതിക്കണക്കിൽ വലിയ വർധനയുണ്ടാക്കിയത്.
ജ്വല്ലറി ഉത്പന്നങ്ങൾ, ചണം, കാർപ്പറ്റ്, ലെതർ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, കശുവണ്ടി, പെട്രോളിയം ഉത്പന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ വലിയ വർധനയുണ്ടായി.