സ്വര്‍ണം: രണ്ടു ദിവസത്തിനിടെ 560 രൂപ കുറഞ്ഞു
Thursday, July 22, 2021 10:55 PM IST
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,455 രൂപയും പവന് 35,640 രൂപയുമായി. കഴിഞ്ഞ ദിവസവും പവന് 280 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ടു ദിവസത്തിനിടെ മാത്രം പവന് 560 രൂപയാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര വിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില കുറയാനുള്ള സാധ്യതയാണു നിലനില്‍ക്കുന്നത്.