വന്പൻ ഓഫറുകളുമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്
Saturday, September 11, 2021 10:43 PM IST
കൊച്ചി: ഗൃഹോപകരണ വിതരണ രംഗത്തെ പ്രമുഖരായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് എല്‍ജിയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കു വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്ക്രാച്ച് ആന്‍ഡ് വിന്നിലൂടെ രണ്ടു കോടി രൂപ വരെയുള്ള സമ്മാനങ്ങള്‍, 15 ശതമാനം വരെ കാഷ് ബാക്ക് ഓഫര്‍, വണ്‍ ഇഎംഐ ഫ്രീ സ്കീം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
പിട്ടാപ്പിള്ളിലിന്റെ ഓണം ഓഫര്‍ ഉത്പന്നങ്ങള്‍ക്കു സ്പെഷല്‍ പ്രൈസ്, കോമ്പോ ഓഫറുകള്‍, കാഷ് ബാക്ക് ഓഫര്‍, ഫിനാന്‍സ് ഓഫറുകള്‍ എന്നിവ ഈ മാസം 30 വരെ തുടരും. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഒരു കോടിയിലധികം രൂപയുടെ സ്പെഷല്‍ കാഷ് ബാക്ക് ഓഫറും നല്കുന്നു.
ഡാറ്റ വ്യാപാര ഉത്സവിലൂടെ എല്ലാ കസ്റ്റമേഴ്സിനും സ്ക്രാച്ച് കാര്‍ഡ്, എസ്എംഎസ് കോണ്ടസ്റ്റ്, ഡെയ്ലി ലക്കി ഡ്രോ എന്നിവയിലൂടെ കാറുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങളുമുണ്ട്.