ഭവനവായ്പയ്ക്ക് ഉത്സവകാല ഓഫറുമായി എസ്ബിഐ
Thursday, September 16, 2021 11:56 PM IST
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവനവായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകള്‍ അവതരിപ്പിച്ചു. എസ്ബിഐ ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെടുത്തിയുള്ള (ക്രെഡിറ്റ് സ്കോര്‍ ലിങ്ക്ഡ്) ഭവന വായ്പകള്‍ തുക പരിഗണിക്കാതെ കേവലം 6.70 ശതമാനം നിരക്കില്‍ ലഭ്യമാകും.
ഓഫറിന് മുമ്പ്, 75 ലക്ഷം രൂപയില്‍ കൂടുതല്‍ വായ്പ എടുക്കുന്നയാള്‍ 7.15 ശതമാനം പലിശ നല്‍കണമായിരുന്നു. 30 വര്‍ഷ കാലാവധിയിലേക്ക് 75 ലക്ഷം രൂപ ഭവന വായ്പയെടുക്കുന്നയാള്‍ക്ക് എട്ട് ലക്ഷം രൂപയിലധികം ലാഭിക്കാമെന്ന് ബാങ്ക് അറിയിച്ചു. ഇതോടൊപ്പം ബാങ്ക് പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ പലിശ ഇളവുകളും ലഭ്യമാകും.