ജാഗ്വാറിന്റെ എഫ്-പേസ് എസ്വിആർ ഇന്ത്യയിൽ ഡെലിവറി തുടങ്ങി
Thursday, October 7, 2021 11:45 PM IST
കൊച്ചി: ജാഗ്വാറിന്റെ പെർഫോമൻസ് എസ്യുവി ആയ എഫ്-പേസ് എസ്വിആറിന്റെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ചതായി ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ അറിയിച്ചു.
പരമാവധി 700 എൻഎം ടോർക്കും നാല് സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്നതുമായ 405കിലോവാട്ട് വി8 സൂപ്പർചാർജ്ഡ് പെട്രോൾ എൻജിനാണ് എഫ്-പേസ് എസ്വിആറിനു കരുത്ത് പകരുന്നത്. 151.2 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.