സ്വർണ വ്യാപാരത്തിന് ഇ-വേ ബിൽ നടപ്പാക്കും: ധനമന്ത്രി
Monday, October 11, 2021 11:52 PM IST
തിരുവനന്തപുരം: സ്വർണ വ്യാപാരത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും സുരക്ഷിതമായി ആഭരണങ്ങൾ കൊണ്ടുപോകാനും ഇ- വേ ബിൽ നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
കൃത്യമായ രേഖകളുണ്ടെങ്കിൽ ആഭരണം കൊണ്ടുപോവുന്നതിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. നികുതി പിരിച്ചെടുക്കാനും ചോർച്ച തടയാനുമുള്ള നടപടികൾ ഒഴിവാക്കാനാവില്ല. ഖജനാവിലേക്ക് നികുതി വന്നില്ലെങ്കിൽ കർശന നടപടിയുണ്ടാവും. ഇതിന്റെ പേരിൽ ഒരു വ്യാപാരിയെയും സർക്കാർ ബുദ്ധിമുട്ടിക്കില്ല. എം.കെ.മുനീറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.