ഭക്ഷ്യഎണ്ണ: ഇറക്കുമതിച്ചുങ്കം കുറയ്ക്കും
Wednesday, May 25, 2022 12:30 AM IST
മുംബൈ: രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സോയാബീൻ ഓയിൽ ,സണ്‍ഫ്ലവർ ഓയിൽ എന്നിവയുടെ ഇറക്കുമതിച്ചുങ്കം കേന്ദ്രസർക്കാർ കുറച്ചേക്കും.
ഇവയുടെ ഇറക്കുമതിക്കു ചുമത്തുന്ന അഞ്ചുശതമാനം കാർഷിക സെസ് കുറയ്ക്കുകയോ അല്ലെങ്കിൽ പൂർണമായും ഇല്ലാതാക്കുകയോ ചെയ്യാനാണു പദ്ധതി. ഇക്കാര്യത്തിൽഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമതീരുമാനമുണ്ടാകും. നേരത്തേയും പാംഓയിൽ, സോയാബിൻ ഓയിൽ തുടങ്ങിയവയുടെ ഇറക്കുമതിച്ചുങ്കത്തിൽ കേന്ദ്രസർക്കാർ കുറവ് വരുത്തിയിരുന്നു.