ലോക സംഗീതദിനത്തില്‍ വേറിട്ട ഈണവുമായി ഫെഡറല്‍ ബാങ്ക്
Tuesday, June 21, 2022 11:09 PM IST
കൊച്ചി: ലോക സംഗീതദിനത്തില്‍ തങ്ങളുടേതായ രീതിയില്‍ ഈണമൊരുക്കി ഫെഡറല്‍ ബാങ്കും. ബാങ്ക് ശാഖകള്‍ക്കുള്ളില്‍ ലഭ്യമായ വ്യത്യസ്ത ശബ്ദങ്ങള്‍ കോര്‍ത്തിണക്കി സംഗീത ശകലമൊരുക്കിയാണ് ഫെഡറല്‍ ബാങ്ക് സംഗീതദിനം ആചരിച്ചത്.
ബാങ്കിന്റെ മ്യൂസിക്കല്‍ ലോഗോയായ മോഗോയാണ് ഇത്തരത്തില്‍ ശബ്ദശകലങ്ങള്‍ കൂട്ടിയിണക്കി അവതരിപ്പിച്ചത്. എടിഎമ്മിലെ കീപാഡ്, മൗസ് ക്ലിക്ക്, കൗണ്ടിംഗ് മെഷീന്, സീല്‍ തുടങ്ങി ഒരു ബാങ്ക് ശാഖയ്ക്കുള്ളില്‍ ലഭ്യമായ ശബ്ദങ്ങളില്‍നിന്ന് ഒപ്പിയെടുത്ത ഒട്ടനവധി ശബ്ദങ്ങള്‍ അണിനിരത്തിയാണ് സംഗീതദിനാചരണത്തിന്റെ ഭാഗമായുള്ള ‘മോഗോ’ തയാറാക്കിയത്.ബാങ്കിന്റെ വെബ്സൈറ്റിലും പ്രമുഖ ഓഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലും മറ്റും മ്യൂസിക്കല്‍ ലോഗോ ലഭ്യമാക്കിയിട്ടുണ്ട്.