ഒാഹരി വിപണിയിൽ തുടർച്ചയായ മുന്നേറ്റങ്ങളുടെ കാലം
ഒാഹരി വിപണിയിൽ തുടർച്ചയായ  മുന്നേറ്റങ്ങളുടെ കാലം
Sunday, August 14, 2022 11:33 PM IST
ഓഹരി അവലോകനം/ സോണിയ ഭാനു

വി​​ദേ​​ശ ഫ​​ണ്ടു​​ക​​ളു​​ടെ പി​​ൻ​​ബ​​ല​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി ഇ​​ൻ​​ഡ​​ക്സു​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം വാ​​ര​​ത്തി​​ലും ബു​​ൾ റാ​​ലി നി​​ല​​നി​​ർ​​ത്തി. ഒ​​രു മാ​​സ​​മാ​​യ റാ​​ലി​​യി​​ൽ മു​​ൻ നി​​ര ഇ​​ൻ​​ഡ​​ക്സു​​ക​​ൾ പ​​ത്ത് ശ​​ത​​മാ​​നം നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത് പ്രാ​​ദേ​​ശി​​ക നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ർ​​ഷി​​ച്ചു. ബു​​ള്ളി​​ഷ് ട്രെ​​ൻഡ് തു​​ട​​രാ​​മെ​​ങ്കി​​ലും സാ​​ങ്കേ​​തി​​ക​​മാ​​യി നി​​ഫ്റ്റി ഡെ​​യ്‌​ലി, വീ​​ക്കി​​ലി ചാ​​ർ​​ട്ടു​​ക​​ളി​​ൽ ഓ​​വ​​ർ ബ്രോ​​ട്ട് മേ​​ഖ​​ല​​യി​​ലേ​​യ്ക്ക് പ്ര​​വേ​​ശി​​ച്ച​​തി​​നാ​​ൽ തി​​രു​​ത്ത​​ൽ സാ​​ധ്യ​​ത​​ക​​യ്ക്ക് ശ​​ക്തി​​യേ​​റു​​ന്നു.

ഓ​​രോ ഓ​​ഹ​​രി​​ക​​ളി​​ലും തി​​രു​​ത്ത​​ലി​​നി​​ട​​യി​​ൽ പു​​തി​​യ നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് നീ​​ക്കം ന​​ട​​ത്തു​​ന്ന​​താ​​വും അ​​ഭി​​കാ​​മ്യം. പി​​ന്നി​​ട്ട​​വാ​​രം ബോം​​ബെ സെ​​ൻ​​സെ​​ക്സ് 1075 പോ​​യി​​ൻ​​റ്റും നി​​ഫ്റ്റി 300 പോ​​യി​​ൻ​​റ്റും ഉ​​യ​​ർ​​ന്നു. ഒ​​രു മാ​​സ​​ത്തി​​നി​​ട​​യി​​ൽ ബി ​​എ​​സ് ഇ ​​മു​​ന്നേ​​റി​​യ​​ത് 5576 പോ​​യി​​ന്‍റും എ​​ൻ എ​​സ് ഇ 1640 ​​പോ​​യി​​ന്‍റുമാ​​ണ്.

സാ​​ങ്കേ​​തി​​ക വ​​ശ​​ങ്ങ​​ളി​​ലൂ​​ടെ വീ​​ക്ഷി​​ച്ചാ​​ൽ നി​​ഫ്റ്റി ട്രെ​​ൻ​​ഡ് ലൈ​​ൻ റെ​​സി​​സ്റ്റ​​ൻ​​സി​​നോ​​ട് അ​​ടു​​ക്കു​​ന്ന​​ത് ബു​​ൾ ഇ​​ട​​പാ​​ടു​​കാ​​രെ പ്രോ​​ഫി​​റ്റ് ബു​​ക്കി​​ങി​​ന് പ്രേ​​രി​​പ്പി​​ക്കാം. ഇ​​ത് നി​​ല​​വി​​ലെ റാ​​ലി​​യ ചെ​​റി​​യ അ​​ള​​വി​​ൽ പി​​ടി​​ച്ചു നി​​ർ​​ത്താ​​ൻ ഇ​​ട​​യു​​ണ്ട്.

യു ​​എ​​സ്‐​​യു​​റോ​​പ്യ​​ൻ മാ​​ർ​​ക്ക​​റ്റു​​ക​​ൾ നേ​​ട്ട​​ത്തി​​ലാ​​ണ്, ഏ​​ഷ്യ​​യി​​ലേ​​യ്ക്ക് തി​​രി​​ഞ്ഞാ​​ൽ ജ​​പ്പാ​​ൻ, ഹോ​​ങ്ങ്കോ​​ങ് വി​​പ​​ണി​​ക​​ൾ ക​​രു​​ത്ത് കാ​​ണി​​ച്ചെ​​ങ്കി​​ലും ചൈ​​ന​​യി​​ൽ ഷാ​​ങ്ഹാ​​യി​​ക്ക് നേ​​രി​​ട്ട ത​​ള​​ർ​​ച്ച​​യെ സ​​സൂ​​ക്ഷ്മം നി​​രീ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സ​​ര​​മാ​​ണ്. തി​​ങ്ക​​ളാ​​ഴ്ച്ച സ്വാ​​ത​​ന്ത്ര്യ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ത്യ​​ൻ വി​​പ​​ണി അ​​വ​​ധി​​യാ​​ണ്, അ​​തു​​കൊ​​ണ്ട് ത​​ന്നെ ചൊ​​വ്വാ​​ഴ്ച വി​​ശാ​​ല​​മാ​​യ ഒ​​രു വി​​ട​​വ് അ​​ല്ലെ​​ങ്കി​​ൽ ഗ്യാ​പ്ഡൗ​​ൺ ഓ​​പ്പ​​ണിം​ഗ് സാ​​ധ്യ​​ത​​യു​​ണ്ട്.

നി​​ഫ്റ്റി സൂ​​ചി​​ക 17,397 പോ​​യി​​ന്‍റി​​ൽ നി​​ന്നും മു​​ൻ​​വാ​​രം വ്യ​​ക്ത​​മാ​​ക്കി​​യ 17,540 ലെ​​യും 17,683 ലെ​​യും പ്ര​​തി​​രോ​​ധ​​ങ്ങ​​ൾ ത​​ക​​ർ​​ത്ത് 17,724 വ​​രെ ക​​യ​​റി​​യെ​​ങ്കി​​ലും വ്യാ​​പാ​​രാ​​ന്ത്യം സൂ​​ചി​​ക 17,698 പോ​​യി​​ന്‍റിലാ​​ണ്. വി​​പ​​ണി​​യു​​ടെ താ​​ളം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ 17,700 ന് ​​മു​​ക​​ളി​​ൽ ക്ലോ​​സിം​ഗി​ൽ ഇ​​ടം ക​​ണ്ട​​ത്തി​​യി​​രു​​ന്ന​​ങ്കി​​ൽ ബു​​ൾ റാ​​ലി​​യു​​ടെ അ​​ടി​​ത്ത​​റ അ​​ൽ​​പ്പം ശ​​ക്ത​​മാ​​കു​​മാ​​യി​​രു​​ന്നു.


എ​​ന്നാ​​ൽ ആ ​​സാ​​ധ്യ​​ത ന​​ഷ്ട​​പ്പെ​​ട്ട അ​​വ​​സ്ഥ​​യി​​ലാ​​ണെ​​ങ്കി​​ലും വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ പി​​ടി​​മു​​റു​​ക്കി​​യാ​​ൽ നി​​ഫ്റ്റി 17,827 ലേ​​യ്ക്കും തു​​ട​​ർ​​ന്ന് 17,956 ലേ​​യ്ക്കും ചു​​വ​​ടു​​വെ​​ക്കാം. എ​​ന്നാ​​ൽ പി​​ന്നി​​ട്ട നാ​​ലാ​​ഴ്ചക​​ളി​​ൽ കാ​​ര്യ​​മാ​​യ പ്രോ​​ഫി​​റ്റ് ബു​​ക്കി​​ംഗിന് ഉ​​ത്സാ​​ഹി​​ക്കാ​​ഞ്ഞ അ​​വ​​ർ ഈ​​വാ​​രം ലാ​​ഭ​​മെ​​ടു​​പ്പി​​ന് നീ​​ക്കം ന​​ട​​ത്തി​​യാ​​ൽ 17,466 ലെ ​​ആ​​ദ്യ സ​​പ്പോ​​ർ​​ട്ടി​​ൽ പി​​ടി​​ച്ചു നി​​ൽ​​ക്കാ​​ൻ ശ്ര​​മി​​ക്കാം, എ​​ന്നാ​​ൽ ലാ​​ഭ​​മെ​​ടു​​പ്പ് വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​ദ​മാ​​യാ​​ൽ തി​​രു​​ത്ത​​ൽ 17,234 വ​​രെ തു​​ട​​രാം.

നി​​ഫ്റ്റി​​യി​​ൽ ഇ​​ൻ​​ഡി​​ക്കേ​​റ്റ​​റു​​ക​​ളാ​​യ ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്സ്, സ്ലോ ​​സ്റ്റോ​​ക്കാ​​സ്റ്റി​​ക്സ്, സ്റ്റോ​​ക്കാ​​സ്റ്റി​​ക്സ് ആ​​ർ എ​​സ് ഐ ​​എ​​ന്നി​​വ ഓ​​വ​​ർ ബ്രോ​​ട്ടാ​​യ​​ത് സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ലു​​ക​​ൾ​​ക്ക് വ​​ഴി​​തെ​​ളി​​ക്കാം. അ​​തേ സ​​മ​​യം സൂ​​പ്പ​​ർ ട്രെ​ൻ​ഡ്, പാ​​രാ​​ബോ​​ളി​​ക്ക് എ​​സ് എ ​​ആ​​ർ, എം​എ​സി​ഡി തു​​ട​​ങ്ങി​​യ​​വ ബു​​ള്ളി​​ഷ് മൂ​​ഡി​​ലാ​​ണ്.

ബോം​​ബെ സെ​​ൻ​​സെ​​ക്സ് 58,387 പോ​​യി​​ന്‍റി​ൽ നി​​ന്നും 58,286 ലേ​​യ്ക്ക് താ​​ഴ്ന്ന ശേ​​ഷ​​മു​​ള്ള ശ​​ക്ത​​മാ​​യ തി​​രി​​ച്ചു വ​​ര​​വി​​ൽ 59,538 വ​​രെ മു​​ന്നേ​​റി​​യ ശേ​​ഷം 59,462 പോ​​യി​​ന്‍റിൽ ക്ലോ​​സി​​ങ് ന​​ട​​ന്നു. ഈ​​വാ​​രം 58,652 ലെ ​​ആ​​ദ്യ താ​​ങ്ങ് നി​​ല​​നി​​ർ​​ത്തി 59,904 നെ ​​കൈ​​പി​​ടി​​യി​​ൽ ഒ​​തു​​ക്കാ​​നു​​ള്ള ശ്ര​​മം വി​​ജ​​യം ക​​ണ്ടാ​​ൽ അ​​ടു​​ത്ത ചു​​വ​​ട് വെ​​പ്പി​​ൽ സൂ​​ചി​​ക 60,347 പോ​​യി​​ൻ​​റ് വ​​രെ സ​​ഞ്ച​​രി​​ക്കാം. ആ​​ദ്യ താ​​ങ്ങ് ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ 57,843 ലേ​​യ്ക്ക് ത​​ള​​രാം.

വി​​ദേ​​ശ നി​​ക്ഷേ​​പം ഉ​​യ​​ർ​​ന്നി​​ട്ടും ഡോ​​ള​​റി​​ന് മു​​ന്നി​​ൽ രൂ​​പ​​യ്ക്ക് വീ​​ണ്ടും കാ​​ലി​​ട​​റി. രൂ​​പ​​യു​​ടെ മൂ​​ല്യം 79.23 ൽ ​​നി​​ന്ന് 79.63 ലേ​​യ്ക്ക് ദു​​ർ​​ബ​​ല​​മാ​​യി.

വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ പോ​​യ​​വാ​​രം 7850.12 കോ​​ടി രൂ​​പ നി​​ക്ഷേ​​പി​​ച്ചു. ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ 2478.19 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ സൂ​​ചി​​ക​​യു​​ടെ മു​​ന്നേ​​റ്റ​​ത്തി​​ൽ വി​​റ്റു. ആ​​ഗ​​സ്റ്റി​​ൽ വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ 22,452 കോ​​ടി രൂ​​പ​​യു​​ടെ വാ​​ങ്ങ​​ൽ ന​​ട​​ത്തി. ജൂ​​ലൈ​​യി​​ൽ അ​​വ​​രു​​ടെ നി​​ക്ഷേ​​പം 5000 കോ​​ടി രൂ​​പ​​യി​​ൽ താ​​ഴെ മാ​​ത്ര​​മാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​ർ മു​​ത​​ൽ ജൂ​​ൺ വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ അ​​വ​​ർ 2.46 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വി​ല്പ​ന ന​​ട​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.