യൂണിയൻ ബാങ്ക് നിക്ഷേപ പലിശ വർധിപ്പിച്ചു
Wednesday, September 21, 2022 11:58 PM IST
തിരുവനന്തപുരം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലയളവുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു.
രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്കു മൂന്നു ശതമാനം മുതൽ 6.20 ശതമാനം വരെയാണു വർധന. 750 ദിവസത്തേക്കുള്ള പ്രത്യേക നിക്ഷേപങ്ങൾക്ക് 6.15 ശതമാനവും അഞ്ചു വർഷവും ഒരു ദിവസത്തേക്കുകൂടെയുള്ള നിക്ഷേപങ്ങൾക്ക് 6.20 ശതമാനം പലിശ ലഭിക്കും.
മുതിർന്ന പൗരന്മാർക്കുള്ള 0.5 ശതമാനം അധിക പലിശ ഇതിനു പുറമേയാണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ എല്ലാ ശാഖകളിലും മിതമായ വ്യവസ്ഥകളിൽ സ്വർണ പണയ വായ്പ നൽകുന്നുണ്ട്.