ചേംബര്‍ ഓഫ് കോമേഴ്സുമായി കൈകോര്‍ത്ത് മെറ്റാ
Thursday, December 1, 2022 12:01 AM IST
കൊച്ചി: എക്സ്റ്റൻഡഡ് റിയാലിറ്റി മേഖലയിൽ ഒരു മില്യൺ ഡോളറിന്റെ ഫെലോഷിപ്പ് പദ്ധതിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി കൈകോര്‍ത്ത് മെറ്റാ.
സാങ്കേതിക രംഗത്ത് ഇന്ത്യയുടെ സംഭാവന വർധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി മെറ്റ ഫെഡറേഷൻ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ)യുടെ ‘എക്സ്ആര്‍ ഓപ്പൺ സോഴ്സ് ഫെല്ലോഷിപ്പിന്/” ഒരു മില്യൺ ഡോളറാണ് ചെലവഴിക്കുക.
എഫ്ഐസിസിഐ നടപ്പാക്കുന്ന എക്സ് ആര് ഓപൺ സോഴ്സ് ഫെല്ലോഷിപ്പ് വഴി 100 പേര്‍ക്ക് പഠന ധനസാഹയവും പരിശീലനവും ലഭിക്കും.