ക്രോസ് ഡ്രൈവ് ടയര്‍ അവതരിപ്പിച്ചു
Tuesday, December 6, 2022 12:04 AM IST
കൊച്ചി: ടയര്‍ നിര്‍മാതാക്കളായ സിയറ്റ് ലിമിറ്റഡ് എസ്യുവികള്‍ക്കായി ക്രോസ്ഡ്രൈവ് ഓള് ടെറൈന്‍ ടയറുകള്‍ പുറത്തിറക്കി.
സിയറ്റിന്റെ അത്യാധുനിക 3ഡി സൈപ്പ് സാങ്കേതികവിദ്യയും എല്ലാ ഭൂപ്രദേശങ്ങളുമായും പൊരുത്തപ്പെടാന്‍ ടയറിനെ സഹായിക്കുന്ന ഷോള്‍ഡര്‍ ഡിസൈനും ഉള്‍ക്കൊള്ളുന്നതാണിത്. ടയറിന്റെ പുതിയ കാര്‍ബണ്‍ ബ്ലാക്ക് ട്രെഡ് സംയുക്തങ്ങള്‍ മികച്ച ഗ്രിപ്പും മെച്ചപ്പെട്ട ഇന്ധനക്ഷമതയും നൽകുമെന്ന് അധികൃതർ പറഞ്ഞു.