ജൂണിന്റെ പ്രവർത്തനങ്ങൾ ഓസ്ട്രേലിയയിലേക്കും
Saturday, January 21, 2023 1:14 AM IST
തിരുവനന്തപുരം: ഐടി കന്പനിയായ ജൂണിന്റെ പ്രവർത്തനം ഓസ്ട്രേലിയിലേക്ക് വ്യാപിപ്പിക്കുന്നു. പുനരുപയോഗ ഊർജം, സൈബർ സുരക്ഷ, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്സ്, ബാങ്കിംഗ്, ഇ-കൊമേഴ്സ്, എഡ്-ടെക്, ടൂറിസം, ഇ-ഗവേണൻസ്, മീഡിയ, വിനോദ മേഖലകൾ എന്നീ മേഖലകളിലാണ് ജൂണ്‍ പ്രവർത്തനം നടത്തുന്നത്.
ഓസ്ട്രേലിയയിൽ കന്പനിയെ നയിക്കുന്നത് ജൂണ്‍ സിഇഒ ജിമ്മി ജേക്കബ്, ജൂണ്‍ ഓസ്ട്രേലിയ പ്രസിഡന്റ് ഇർഫാൻ മാലിക്, ജൂണ്‍ ഡയറക്ടറും സിഒഒയുമായ അനസ് സൈനുലാബ്ദീൻ എന്നിവർ ചേർന്നാണ്.